പ്രഖ്യാപിച്ചതു മുതല്‍ പ്രിഥ്വിരാജ് ആരാധകര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ആദ്യ ചിത്രം തന്നെ 50 കോടി ക്ലബിലെത്തിയ ആര്‍ എസ് വിമല്‍ ചിത്രമൊരുക്കുന്നു എന്നത് പ്രതീക്ഷകര്‍ വര്‍ധിപ്പിച്ചു. എന്നാല്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്റെ ഭാഗമായി ഒരു ആനിമേഷന്‍ തയാറാക്കുന്ന ജോലികള്‍ മാത്രമാണ് ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. നവംബറില്‍ വിമല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ കര്‍ണന്‍ ചിത്രീകരണം ആരംഭിക്കാനാകും എന്നാണ് അറിയിച്ചിരുന്നത്. എട്ടുമാസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി വന്നേക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനാകില്ലാ എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഇന്ദ്രജിത്തിനൊപ്പം എത്തുന്ന ടിയാന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പ്രിഥ്വിരാജിന് മുന്നില്‍ ഗൗതം മേനോന്‍ ചിത്രം, ബ്ലസിയുടെ ആട് ജീവിതം തുടങ്ങിയ വന്‍ പ്രൊജക്റ്റുകളാണുള്ളത്. സ്വന്തമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അഭിനയത്തിലെ തിരക്കുകള്‍ കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ് പ്രിഥ്വി. തന്റെ 2017ലെ പ്രതീക്ഷകള്‍ പങ്കുവെച്ച് ഫേസ്ബുക്കിലെത്തിയ താരം കര്‍ണനെ കുറിച്ച് പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

No comments:
Post a Comment