അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വിനീത് കുമാര്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ നായകനാകും. ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളും അന്തിമ തീരുമാനമായിട്ടില്ല. ജൂലൈയോടെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് വിനീത് കുമാര്‍ പദ്ധതിയിടുന്നത്. അതിനിടെ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു വേഷത്തില്‍ വിനീത് എത്തുന്നുമുണ്ട്.
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ വിനീതുമായി വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത്. അയാല്‍ ഞാനല്ല ചില നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും ബോക്സ്‌ഓഫിസില്‍ ചലനമുണ്ടാക്കിയിരുന്നില്ല. റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സിലാണ് ഇപ്പോല്‍ താരം അഭിനയിക്കുന്നത്.

No comments:
Post a Comment